മലപ്പുറം : ഓൺലൈൻ പഠനം മുടങ്ങിയതിനാൽ ജീവനൊടുക്കിയ ദേവികയുടെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. 2.60 ലക്ഷം കുട്ടികൾക്ക് പഠനസൗകര്യം ഇല്ലെന്ന റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഉണ്ടായിട്ടും പരിഹാരം കാണാതെ പഠനം ആരംഭിച്ചതാണ് ദേവിക ആത്മഹത്യ ചെയ്യാനിടയാക്കിയത്. -സുരേന്ദ്രൻ പറഞ്ഞു