മലപ്പുറം: ഓൺലൈൻ പഠനം കിട്ടാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകണമെന്നും ജില്ലയിൽ ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാത്ത കുട്ടികൾക്ക് സർക്കാർ സൗകര്യമൊരുക്കണമെന്നും നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ഓൺലൈൻ മീറ്റിംഗിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വേലായുധൻ പുളിക്കൽ , പി.ടി. ചക്കൻ കുട്ടി, ട്രഷറർ കെ.വി.ഷക്കീർ ബാലകൃഷ്ണ പണിക്കർ , ശോഭ വിജയൻ, പി.കെ. വത്സലകുമാരി എന്നിവർ പ്രസംഗിച്ചു.