മലപ്പുറം : മലപ്പുറത്ത് പ്രവർത്തിക്കുന്ന ഇ എസ് ഐ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ വർക്കേഴ്​സ് യൂണിയൻ ( എ ഐ ടി യു സി ) ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി എച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി. ശരത്ത്, വി. മുഹമ്മദ് ബഷീർ, അരുൺചന്ദ്, റഷീദ് എന്നിവർ പ്രസംഗിച്ചു.