മൊറയൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക മോർച്ച മലപ്പുറം മണ്ഡലം കമ്മിറ്റി മൊറയൂർ കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിലർ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബി.വിനോദ്, വില്ലോടി സുന്ദരൻ, ഐ.പി രാമൻ, സി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.