എടപ്പാൾ:ഓൺലൈൻ ക്ലാസിന്റെ അപാകത മൂലം വിദ്യാർത്ഥിനിയുടെ ജീവൻ നഷ്ടമായതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും എം എസ് എഫും സംയുക്തമായി എ.ഇ.ഓ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം മുസ്ലിം ലീഗ് തവനൂർ മണ്ഡലം സെക്രട്ടറി പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു.വി.കെ.എ. മജീദ് അദ്ധ്യക്ഷനായി. എം.കെ. മുജീബ്, ഷഫീഖ് കൂട്ടായി, എ.വി. നബീൽ, ഷുഹൈബ് കുറ്റിപ്പാല ,ഹുസൈൻ നരിപ്പറമ്പ് , അൻസാർ സോനു ,ഗഫൂർ മാണൂർ ,സുലൈമാൻ പലപ്ര ,റഷീദ് ചിറ്റഴിക്കുന്ന്, കുട്ടി എടപ്പാൾ എന്നിവർ സംസാരിച്ചു.