marathin
പി..വി.. അൻവർ എം.എൽ.എ അടക്കമുള്ള സംഘം റോഡിനുള്ള സ്ഥലം സന്ദർശിക്കുന്നു


എടക്കര: മുണ്ട മരത്തിൻകടവ് റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് ഉടൻ തുടക്കമാവും. ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ഇവിടത്തുകാരുടെ അവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം പി.വി.അൻവർ എം.എൽ.എയും നിലമ്പുർ നോർത്ത് വനം റേഞ്ച് ഓഫീസർ മുഹമ്മദ് നിഷാൽ പുളിക്കലും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലം സന്ദർശിച്ചു. എടക്കര യത്തീംഖാന കഴിഞ്ഞാൽ 925 മീറ്റർ റോഡ് കടന്നുപോകുന്നത് വനാ തിർത്തിയിലൂടെയാണ്. വനംവകപ്പിന്റെ തടസമായിരുന്നു റോഡ്​ ഗതാഗത യോഗ്യമാക്കാൻ തടസമായത്. റോഡ് യാഥാർത്ഥ്യമായാൽ മുത്തേടം പഞ്ചായത്തിലെ ആദിവാസികളുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ട അങ്ങാടിയിലെത്താം.