ggg
.

വള്ളിക്കുന്ന് : നെടുവ കമ്മ്യൂണിറ്റി സെന്ററിൽ ഇടനാഴിയിലും വാർഡിലും വിശ്രമമുറിയിലും മഴവെള്ളം കെട്ടിനിൽക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴ മുഴുവനും ആശുപത്രിക്കുള്ളിലാണ് . മേൽക്കൂര പണിതതിലെ അശാസ്ത്രീയതയാണിതിന്നു കാരണം.
കഴിഞ്ഞ വർഷം ഇത്തരം അനുഭവമുണ്ടായിട്ടും അധികൃതർ പരിഹാരത്തിന് ശ്രമിച്ചില്ലെന്ന പരാതി നാട്ടുകാർക്കുണ്ട്.
ദിനംപ്രതി നിരവധി രോഗികളെത്തുന്ന സ്ഥലമാണിത്. മഴക്കാലരോഗ ഭീതിയും കൊറോണയും ജനങ്ങളിൽ ഭീതി ഉണർത്തുന്നു .ഈ സമയത്തും ആശുപത്രി അധികൃതർ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ ജനരോഷം ഉയരുന്നുണ്ട് .
വീട്ടുകാർക്കും നാട്ടുകാർക്കും നാടുനീളെ ബോധവത്കരണവുമായി നടക്കുന്നവർ സ്വന്തം കാൽകീഴിലുള്ള പോരായ്മ പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം