kkkk
കഴിഞ്ഞ പ്രളയകാലത്ത് കിടപ്പാടം നഷ്ടപ്പെട്ടവരെ വേഗം പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സമരം ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പളളി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ച് പ്രളയത്തിലും ഉരുൾപൊട്ടലിലും കിടപ്പാടം നഷ്ടപ്പെട്ട് ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആദിവാസികൾ അടക്കമുള്ള പാവങ്ങളെ ഉടൻ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സമരം ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പളളി ഉദ്ഘാടനം ചെയ്തു. 2018ലെ പ്രകൃതി ദുരന്തത്തിൽ പെട്ട് ഇന്നും ചാലിയാർ പഞ്ചായത്തിലെ മതിൽമൂല ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 52 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഉടൻ നടപടി വേണമെന്ന് യോഗം ആവശൃപ്പെട്ടു. ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പ്രദീപ്കുമാർ ചുങ്കപ്പളളി, ബി.ഡി.ജെ.എസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് സുരേഷ് ചെറുകാട്, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി ദിലീപ് മുന്നരശ്ശ ൻവീട്ടിൽ, ബി.ഡി.ജെ.എസ് മലപ്പുറം മണ്ഡലം സെക്രട്ടറി ജതീന്ദ്രൻ മണ്ണിൽതൊടി എന്നിവർ പങ്കെടുത്തു.