തിരൂർ: അഞ്ചുടിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കുപ്പന്റെ പുരയ്ക്കൽ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഒമ്പത് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി. തിരൂർ അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടി. മധുസൂദനനാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.