മലപ്പുറം : ജില്ലയെ അപമാനിച്ച മേനക ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ആവശ്യപ്പെട്ടു. ജില്ലയുടെ ചരിത്രം പഠിക്കാൻ ജില്ലയുടെ ചരിത്ര പുസ്തകവും ഭൂപടവും അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. നൗഫൽ ബാബു, ഇസ്ലാഹ് പള്ളിപ്പുറം, പി.ജിജി മോഹൻ, അൻവർ ചിറ്റത്തുപാറ, സയ്യിദ് പൂങ്ങാടൻ, റാഷിദ് പൂക്കോട്ടൂർ, സാദിക്ക് പൂക്കാടൻ എന്നിവർ സംസാരിച്ചു.
മേനക ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിയാസ് മുക്കോളി പരാതി നൽകി.