​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​
നിലമ്പൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിലേക്ക് പി.വി അൻവർ എം.എൽ.എയുടെ കൈത്താങ്ങ്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ പൊതുവിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും എം.എൽ.എയുടെ സ്വന്തം വകയായി 100 ടെലിവിഷനുകളാണ് നൽകുന്നത്. നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന കൈമാറ്റ ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം എം.എൽ.എയിൽ നിന്നും ടി.വി ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോഡിനേറ്റർ എം.മണി, വണ്ടൂർ വിദ്യാഭ്യാസ ജില്ല ഓഫീസർ ഇൻചാർജ്ജിലുള്ള എസ്.രാജേന്ദ്രൻ, നിലമ്പൂർ എ.ഇ.ഒ കെ.മോഹൻദാസ്, ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ മനോജ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.