മലപ്പുറം: മേനകഗാന്ധിയുടെ മലപ്പുറം പരാമർശത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന ദുഷ്ടലാക്കോടെയാണെന്ന് ബി.ജെ.പി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വനംവകുപ്പിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പേരുപയോഗിച്ചത്. ഈ വിഷയം വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അദ്ദേഹം പറഞ്ഞു.