മലപ്പുറം : ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും കോർത്തിണക്കിയുള്ള ശിവഗിരി സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ നടത്തിയ കണ്ണാടി സമരം ഡി സി സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌​മെന്റ് ജില്ലാ ചെയർമാൻ മണമ്മൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി മുജീബ് ആനക്കയം, പ്രഭാകരൻ കോഡൂർ, അനീസ് കക്കാട്ട്, എൻ വി അൻസാറലി, കൊന്നോല ഹുസൈൻ,​ ജംഷീർ പാറയിൽ,​ സി പി നിസാർ എന്നിവർ പ്രസംഗിച്ചു.