മഞ്ചേരി:പതിവ് ആരവങ്ങളില്ലെങ്കിലും ലോക പരിസ്ഥിതി ദിനം നാട് സമുചിതമായി ആചരിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ബീന ജോസഫ് കോഴിക്കാട്കുന്ന് ഇന്ദിരാജി ലക്ഷം വീട് നഗറിൽ നിർവഹിച്ചു. നഗരസഭ സൂപ്പർവൈസർ കരീം, എച്ച് ഐ ബിജു ,ആസിഫ്, അഭിലാഷ്, പ്രജിത, ചന്ദ്രിക എന്നിവർ സന്നിഹിതരായിരുന്നു

മഞ്ചേരി ബ്ലോക് കിസാൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ തണൽവൃക്ഷതൈകൾ നട്ടു.കെ.പി .സി .സി മെമ്പർ റഷീദ് പറമ്പൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ അബ്ദുറഹ്മാൻ, സിക്കന്ദർ ഹയാത്ത്, മണ്ഡലം പ്രസിഡന്റ് വിജയൻ കോവിലകംകുണ്ട് ,ബ്ലോക്ക് ഭാരവാഹികളായ ബാബു കാരാശ്ശേരി, കെ. യൂസുഫ്, മുനീർ പയ്യനാട്, രാധാകൃഷ്ണൻ, ജാഫർ മുള്ളമ്പാറ, ആസിഫ് മേലാക്കം എന്നിവർ പ്രസംഗിച്ചു.

എം എസ് എഫ് മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി. പ്രമുഖ സിനിമ , സീരിയൽ നടൻ ഷാനവാസ്​ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ്​ ഹാഷിം കണ്ണ്യാല അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്​ സാദിഖ് കൂളമഠത്തിൽ, എം എസ് എഫ് മണ്ഡലം ജനറൽ സെക്രട്ടറി ജദീർ മുള്ളമ്പാറ, റിജാസ് വല്ലാഞ്ചിറ, ഷുഹൈബ് ചെറുകുളം, നിസാം പൂളമണ്ണ, സലീഖ് നെല്ലിക്കുത്ത്, ആദിൽ എന്നിവർ പങ്കെടുത്തു.

യുവമോർച്ച മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി 101 തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ തൊഴാക്കര പരിസ്​ഥിതി സന്ദേശം നൽകി. മുനിസിപ്പൽ ഉപാദ്ധ്യക്ഷൻ രാംദാസ് നറുകര അദ്ധ്യക്ഷനായി. സജേഷ് കുന്നപ്പള്ളി, മുരളീകൃഷ്ണൻ വേട്ടേക്കോട്​ എന്നിവർ നേതൃത്വം നൽകി.