വള്ളിക്കുന്ന് : ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരുന്നുള്ള ചിതകലാ സപര്യയുടെ നിറവിൽ പള്ളിക്കര സ്വദേശി ഗ്ളോറിയ. ലോക്ക് ഡൗൺ കാലം മുഴുവൻ ചിത്രങ്ങളാൾ വീടിന്റെ ചുമരുകളും കാൻവാസുകളും നിറച്ച ഗ്ളോറിയ പത്താംക്ളാസിലെ ഓൺലൈൻ ക്ളാസുകൾ തുടങ്ങിയെങ്കിലും ഇപ്പോഴും ചിത്രം വര അവസാനിപ്പിച്ചിട്ടില്ല. എന്നാൽ പഠനത്തിന്റെ തിരക്ക് കൂടിയാൽ തത്കാലം ചിത്രം വര കുറയ്ക്കാനാണ് ഗ്ളോറിയയുടെ പരിപാടി. തനിക്ക് പ്രിയപ്പെട്ട മഹാത്മാക്കളുടെയും കലാകാരന്മാരുടേയും ഫോട്ടോകളും വരയ്ക്കാൻ ഗ്ളോറിയ സമയം കണ്ടെത്തി. പാഴ് വസ്തുക്കൾ, പേപ്പർ എന്നിവയുപയോഗിച്ച് കൗതുക രൂപങ്ങളും നിർമ്മിച്ചു
ജനകീയാസൂത്രണ പദ്ധതി പ്രകാരം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് നടത്തുന്ന യവനിക കലാകേന്ദ്രത്തിൽ അഞ്ചുവർഷം ചിത്രരചന പഠിച്ചിട്ടുണ്ട് ഗ്ളോറിയ.
ബാബു പള്ളിക്കര, സുജാത ദമ്പതികളുടെ മകളാണ്. സഹോദരൻ റോമിയോ