പൊന്നാനി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷത്തൈകൾ നടുമ്പോൾ അജൈവമാലിന്യങ്ങളെ പടിക്ക് പുറത്താക്കിയും 3000 വൃക്ഷത്തൈകൾ നട്ടും പൊന്നാനി നഗരസഭ. പൊന്നാനി ഹാർബർ പരിസരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വൃക്ഷത്തൈ നടലിന് തുടക്കം കുറിച്ചു.
പൊന്നാനി ഹാർബർ പരിസരത്ത് നടന്ന ചടങ്ങിന് നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ ഷംസു, നഗരസഭാ സെക്രട്ടറി ആർ. പ്രദീപ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശ്രീജിത്ത്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.