bjp
ബി.ജെ.പി മെഗാ സമ്പർക്കത്തിന്റെ ഉദ്ഘാടനം തിരൂർ കൊടക്കൽ വെങ്ങാലൂരിൽ ബി.ജെ.പി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ വി.ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു

മലപ്പുറം: നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ സമ്പർക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ കൊടക്കൽ വെങ്ങാലൂരിൽ ബി.ജെ.പി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ വി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ബി.ജെ.പി തിരൂർ മണ്ഡലം ജന.സെക്രട്ടറി ശശി കറുകയിൽ, വൈസ്: പ്രസിഡന്റ് സി .കെ.രഘുപാൽ, പി.വി ഹരിദാസ് ,മുഹമ്മദ് കുട്ടി വെങ്ങാലൂർ, പി. നാരായണൻ, എ.വി .ഷിജു എന്നിവർ പങ്കെടുത്തു.'