കോട്ടയ്ക്കൽ: ഓൺലൈൻ പഠന സൗകര്യം ലഭിക്കാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം മുതൽ കോട്ടയ്ക്കൽ വരെ 100 കേന്ദ്രങ്ങളിലാണ് പ്രതിഷേധം. രാവിലെ 11 മണിക്ക് വലിയ കുന്നിൽ ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യും