തിരൂരങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചിറമംഗലം അയ്യങ്കാളി കോളനിയിൽ അണ്ടികടവത്ത് വേലായുധന്റെ മകൻ വികാസിനെ അകാരണമായി മർദ്ദിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് കേരള ദളിത് ഫെഡറേഷൻ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വേലായുധൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി നിയോജക മണ്ഡലം കെ ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ കെ വേലായുധൻ, കെ ടി അജീഷ്, എം സി അയ്യപ്പൻ, വിനോദ് കായിങ്ങൽ, ലക്ഷ്മി, ഷാജി തറയിൽ സംസാരിച്ചു.