മലപ്പു​റം: സ്‌​ഫോ​ട​കവ​സ്​തു പൊ​ട്ടി​ത്തെ​റി​ച്ച് പാ​ല​ക്കാട്ട് കാട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തിൽ മ​ല​പ്പു​റ​ത്തി​നെ​തി​രെ വി​ദ്വേ​ഷ പ്രചാര​ണം ന​ട​ത്തി​യ​തി​നു ബി.​ജെ​.പി എം.പിയും മുൻകേ​ന്ദ്ര​മ​ന്ത്രി​യുമാ​യ മേന​ക ഗാ​ന്ധി​ക്കെ​തി​രെ മലപ്പുറം പൊലീസ് കേസെടുത്തു. ജ​ന​ങ്ങൾ​ക്കി​ട​യിൽ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കി​യ​തിന് ഐ​.പി.​സി 153 പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റർ ചെ​യ്തത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പ​രാ​തി​ക​ളാ​ണ് പൊ​ലീ​സി​ന് ഇ​തുവ​രെ ല​ഭി​ച്ച​ത്. അതേസമയം വി​ദ്വേ​ഷ പ​രാ​മർ​ശം തി​രു​ത്താ​ത്ത​തിൽ പ്ര​തി​ഷേ​ധി​ച്ച് മനേ​കാ ഗാ​ന്ധി​യു​ടെ പീ​പ്പിൾ​സ്‌ ഫോർ അ​നി​മൽ​സ് സം​ഘ​ട​ന​യു​ടെ വെബ്‌​സൈ​റ്റ് കേ​ര​ള സൈ​ബർ വാ​രി​യേ​ഴ്​സ് ഹാ​ക്ക് ചെ​യ്​തു. മനേ​കാ ഗാ​ന്ധി​യു​ടെ വർഗീയ അ​ജ​ൻഡ മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി തങ്ങൾക്കു​ണ്ടെ​ന്നും മ​ല​പ്പു​റ​ത്തി​ന്റെ മ​ത​മൈ​ത്രി​ ത​കർ​ക്കാമെന്ന​ത് വ്യാ​മോ​ഹ​മാ​ണെന്നും കേ​ര​ള വാ​രി​യേ​ഴ്​സ് കുറിച്ചിട്ടുണ്ട്.