വളാഞ്ചേരി : ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ്​ വിദ്യാർത്ഥിനി ഇരിമ്പിളിയം തിരുനിലത്തെ ടി. ദേവികയുടെ വീട്​ മന്ത്രി ഡോ.കെ.ടി. ജലീൽ സന്ദർശിച്ചു. സംസ്ഥാന സർക്കാരിൽ നിന്നും പരമാവധി സഹായം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ദേവികയുടെ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. സംഭവത്തിൽ നല്ലരീതിയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ .പി ശങ്കരൻ, കെ.പി.എ സത്താർ, ഇ. മുകുന്ദൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു