mahdin
മഅ്ദിൻ ഗ്രാന്റ് മസ്ജിദ്

മലപ്പുറം: കൊവിഡ് വ്യാപനത്തിലെ വർദ്ധനവിന്റെ പശ്ചാതലത്തിൽ അതീവ ജാഗ്രത ആവശ്യമുള്ളതിനാൽ മഅ്ദിൻ ഗ്രാന്റ് മസ്ജിദ് ഇപ്പോൾ തുറക്കില്ലെന്ന് മഅ്ദിൻ ഭാരവാഹികൾ അറിയിച്ചു. യാത്രക്കാരും മറ്റു സന്ദർശകരുമൊക്കെയായി ദിവസവും നിരവധി പേർ എത്തുന്ന പള്ളി മഹാമാരിയുടെ പശ്ചാതലത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ മുൻ കരുതലുകളും പാലിച്ച് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ സാധിക്കില്ല. വിശ്വാസികൾ സഹകരിക്കണമെന്നും രോഗ വ്യാപനം തടയുന്നതിനുളള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി അഭ്യർത്ഥിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും സാമൂഹ്യ വ്യാപനം ഭയപ്പെടുന്ന ഈ ഘട്ടത്തിൽ സംഘടനയുടെ നിയന്ത്രണത്തിലുള്ള പള്ളികൾ അൽപ്പം കൂടി കഴിഞ്ഞ് തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദു ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷറഫ് എന്നിവർ അറിയിച്ചു.