kanathayi
കടലിൽ കാണാതായ കുട്ടിക്കായി തെരച്ചിൽ നടത്തുന്നു

പരപ്പനങ്ങാടി :പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ എൽ.പി സ്‌കൂൾ വിദ്യാർത്ഥിയെ കാണാതായി. ഒട്ടുമ്മൽ ബിച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകൻ അബ്ദുൽമുസാരി (14)നെയാണ് കാണാതായത്. പരപ്പനങ്ങാടി സൂപ്പികുട്ടിനഹ ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അബ്ദുൽ മുസാരി മറ്റു കുട്ടികളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നുണ്ട്. എം.എൽ.എ പി.കെ.അബ്ദുറബ്ബ് സ്ഥലം സന്ദർശിച്ചു