പെരിന്തൽമണ്ണ: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിക്കു കീഴിലുള്ള ക്ഷേത്രങ്ങളിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകുംവരെ ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനത്തിന് യന്ത്രണം ഏർപ്പെടുത്തും. ഈ സാഹചര്യത്തിൽ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ നിലവിലുള്ള നിയന്ത്രണം തുടരുമെന്ന് തളി ക്ഷേത്ര ഭരണ സമിതി അറിയിച്ചു.