mali
കുറ്റിക്കാടുകളിൽ അറവ്മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

കുറ്റിപ്പുറം: ഭാരതപ്പുഴയുടെ പാതയോരങ്ങളിൽ അറവുമാലിന്യം വലിയതോതിൽ തള്ളുന്നു. പുഴയുടെ നരിപ്പറമ്പ്,​ ചമ്രവട്ടംകടവ് ഭാഗങ്ങളിലാണ് ഇരുട്ടിന്റെ മറവിൽ പോത്ത്, കോഴി തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ചാക്കുകളിലാക്കി തള്ളുന്നത്.
അറവുമാലിന്യം തള്ളുന്നത് തെരുവുനായശല്യം കൂടാനും കാരണമായിട്ടുണ്ട്. തെരുവുനായ്ക്കൾ കൂട്ടമായി ആളുകളെ കടിക്കാൻ വരുന്ന കാഴ്ച ഇവിടെ പതിവാണ്. മാലിന്യം ചീഞ്ഞുനാറി രൂക്ഷമായ ദുർഗന്ധവും വമിക്കുന്നു.

പുഴയിലും മാലിന്യങ്ങൾ തള്ളിയ നിലയിൽ കാണാറുണ്ട്. ഇതുമൂലം പലയിടത്തും പുഴവെള്ളം പാടകെട്ടിയ അവസ്ഥയിലാണ് . ആളുകൾ കുളിക്കുവാനും തുണിഅലക്കുവാനും പുഴവെള്ളത്തെ ആശ്രയിക്കുന്നുണ്ട്.