എടപ്പാൾ: ക്ഷേത്രങ്ങൾ തുറന്ന സർക്കാർ നിലപാട് ദുരുദ്ദേശപരമാണെന്ന് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് കെ.കെ സുരേന്ദ്രൻ. ക്രിസ്ത്യൻ, മുസ്ലിം മതങ്ങൾക്ക് തുറക്കാതിരിക്കുവാനുള്ള അവകാശം പോലെ ദേവസ്വം ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്കും തുറക്കാതിരിക്കുവാനുള്ള അവസരം നൽകണമെന്നും അല്ലാത്ത പക്ഷം അത് മതപരമായ വിവേചനമായേ കാണാൻ കഴിയവെന്നും അദ്ദേഹം പറഞ്ഞു.