കോട്ടയ്ക്കൽ: നഗരസഭ 13ാം വാർഡിലെ ചോലമാടുചോല കോൺക്രീറ്റ് റോഡ് നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ടി.വി സുലൈഖാബി അദ്ധ്യക്ഷത വഹിച്ചു. സിഡ്‌കോ ആറ് ലക്ഷം രൂപയ്ക്കാണ് പ്രവൃത്തിപൂർത്തീകരിച്ചത്. സിഡ്‌കോയെ പ്രവൃത്തി ഏൽപ്പിച്ചതിന് നഗരസഭയ്ക്കെതിരെ അഴിമതി ആരോപണവുമായി സി പി എം രംഗത്ത് വന്നിരുന്നു.2020-21 വാർഷിക പദ്ധതിയിൽ പ്രവൃത്തി പൂർത്തീകരിച്ച ജില്ലയിലെ ആദ്യ പ്രവൃത്തിയാണിത്. ആഘോഷത്തോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ യുഎ ബുഷ്ര ഷബീർ, കൗൺസിലർമാരായ അഹമ്മദ് മണ്ടായപ്പുറം, നാസർ തിരുനിലത്ത്, കോയാപ്പു , കെ.എം റഷീദ്, അടുവണ്ണി മുഹമ്മദ്, അലവിക്കുട്ടി പാപ്പായി, പി കെ മുസ്തഫ, അലവി ബാപ്പു, കുഞ്ഞവറാൻ ഹാജി, എം.പി അൻവർ, ബാബു തിരുനിലത്ത്, എം. പി. കുഞ്ഞലവി, ഇ.പി റഫീഖ് എന്നിവർ പങ്കെടുത്തു.