mehaboob
മെഹബൂബ്

മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്കൽ കോ​ളേ​ജ് നി​രീ​ക്ഷ​ണ സെ​ല്ലിൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട റി​മാൻഡ് പ്ര​തി പൊ​ന്നാ​ട് സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടിൽ മെ​ഹ​ബൂ​ബി​നെ (22) കൊ​ണ്ടോ​ട്ടി സി.​ഐ കെ. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ലർ​ച്ചെ മ​ഞ്ചേ​രി മെ​ഡി​ക്കൽ കോ​ളേ​ജിൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് പു​റ​ത്തു ക​ട​ന്ന റി​മാൻഡ് പ്ര​തി​ക​ളാ​യ റം​ഷാ​ദും മെ​ഹ​ബൂ​ബും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നിറു​ത്തി​യി​ട്ടി​രു​ന്ന ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. റം​ഷാ​ദി​ന്റെ പേ​രിൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​കൾ ജി​ല്ല​യ്​ക്ക​ക​ത്തും പു​റ​ത്തും ഉ​ണ്ട്. മെ​ഹ​ബൂ​ബ് വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​നിൽ പോ​ക്‌​സോ കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പു​ലർ​ച്ചെ മെ​ഹ​ബൂ​ബ് വീ​ട്ടിൽ വ​ന്ന് പ​ണ​വും വ​സ്​ത്ര​വും എ​ടു​ത്ത് ര​ക്ഷ​പ്പെ​ടാൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് പിടികൂടിയത്. റം​ഷാ​ദി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊർജ്ജിത​മാ​ക്കി. പി​ടി​കൂ​ടി​യ പ്ര​തി​യെ മ​ഞ്ചേ​രി സ്റ്റേ​ഷ​നിൽ ഹാ​ജ​രാ​ക്കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ അ​ബ്ദുൾ അ​സീ​സ്' , സ​ത്യ​നാ​ഥൻ മ​നാ​ട്ട് , ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്​ണൻ, പി. സ​ഞ്​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.