തിരൂർ: തിരൂർ റിംഗ് റോഡ് പരി സരത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ
എ ടി എം കൗണ്ടർ കുത്തിത്തുറന്ന് മോഷണശ്രമം . എ.ടി.എം തകർത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ കെട്ടിടത്തിന് താഴെയുള്ള.എ ടി എം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വലിയ കമ്പിപ്പാര ഉപയോഗിച്ചാണ് മുഖം മൂടിയ മോഷ്ടാവ് എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ചത്. ബാങ്കിന്റെ മുംബൈ ഹെഡ് ഓഫീസിൽ നിന്നും പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി
യെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തിരൂർ ഡിവൈഎസ്പി കെ എ സരേഷ് ബാബു, സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറത്തേടത്ത് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്നും
ഫോറൻസിക്സംഘമെത്തി വിരലടയാളം ശേഖരിച്ചു .