നില​മ്പൂർ: ന​ഗര​സ​ഭ പ​രി​ധി​യി​ലെ ഡ്രെയ്നേ​ജ് ന​ന്നാ​ക്കു​ന്ന വി​ഷ​യ​യത്തിൽ ന​ഗ​ര​സഭ​യെ കു​റ്റ​പ്പെ​ടുത്തി​യ എം.എൽ.എയ്ക്ക് മ​റു​പ​ടി​യു​മാ​യി ന​ഗര​സ​ഭ ഭ​ര​ണ​സ​മി​തി രം​ഗ​ത്തെത്തി. തെറ്റായ വിവരങ്ങളാണ് എം.എൽ.എ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ചെ​യർ​പേ​ഴ്​സൺ പത്മിനി ഗോപിനാഥ് വാർ​ത്താ​സ​മ്മേ​ള​ന​ത്തിൽ പ​റഞ്ഞു. കെ.എൻ.ജി റോ​ഡിലെ ഓ​ട​കൾ നിർ​മ്മി​ക്കേണ്ട​ത് സർ​ക്കാരാണ്. ഇ​തി​നു തു​ടർ​ച്ച​യാ​യു​ള്ള മറ്റു ഓ​ട​കൾ ന​ഗര​സ​ഭ ശു​ചി​യാ​ക്കു​ന്നുണ്ട്. ഇ​തി​നാ​യി ഫണ്ടും മാ​റ്റി​വ​ച്ചു. ക​ഴി​ഞ്ഞ ദിവ​സം മൈ​ലാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ഓ​ട സ്വ​ന്തം പ​ണം മുട​ക്കി എം.എൽ.എ ന​ന്നാ​ക്കി എ​ന്നാ​ണ് പ​റ​യു​ന്നത്. യ​ഥാർ​ത്ഥ​ത്തിൽ ന​ന്നാ​ക്കേണ്ട​ത് കെ.എൻ.ജി റോ​ഡി​ലെ ഡ്രെയ്നേ​ജ് ആണ്. യ​ഥാ​വി​ധി കി​ട്ടേ​ണ്ട ഫ​ണ്ടു​കൾ പോലും സർ​ക്കാ​രിൽ നിന്നും ല​ഭിക്കാത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെന്നും ചെ​യർ​പേ​ഴ്​സൺ പ​ത്മി​നി ഗോ​പി​നാ​ഥ് പ​റഞ്ഞു.