മലപ്പുറം: കൊറോണ മൂലം വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ കുടുബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നാഷണൽ പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി ഒ. കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രവാസി ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ എസ് മുജീബ് ഹസ്സൻ, സംസ്ഥാന സെക്രട്ടറി മജീദ് തെന്നല, സംസ്ഥാന വൈസ് പ്രസിഡന്റ് പി. യാഹുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.