നിലമ്പൂർ: പ്രീ-പ്രൈമ​റി വി​ദ്യാർ​ത്ഥി​കൾക്കായി ഓൺ​ലൈൻ ക്ലാസ്സു​കൾ ത​യ്യാ​റാ​ക്കിയിരിക്കുകയാണ് വീ​ട്ടി​ക്കു​ത്ത് ജി.എൽ.പി സ്​കൂൾ. ക്ലാസു​ക​ളു​ടെ റി​ക്കാർ​ഡിം​ഗ് സ്​കൂ​ളിൽ ബി.പി.ഒ എം.മ​നോ​ജ് ഉ​ദ്​ഘാട​നം ചെ​യ്തു. ഒന്നാംത​രം മു​ത​ലു​ള്ള വി​ദ്യാർ​ത്ഥി​കൾ​ക്ക് ഓൺ​ലൈൻ ക്ലാസു​കൾ ആ​രം​ഭി​ച്ച​പ്പോഴും പ്രീ പ്രൈമ​റി ത​ല​ത്തിൽ ഇതിന് സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നില്ല. തുടർന്ന് എ​സ്.സി.ഇ.ആർ.ടി യു​ടെ ക​ളി​പ്പാ​ട്ടം എ​ന്ന ബു​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​ അ​ദ്ധ്യാ​പകർ ഓൺ​ലൈൻ ക്ലാസു​കൾ ത​യ്യാ​റാ​ക്കുകയായിരുന്നു. സ്​കൂൾ പ്ര​ധാ​നാ​ദ്ധ്യാ​പ​കൻ ഇല്ലക്ക​ണ്ടി അ​ബ്ദുൾ അ​സീസ്, ന​ഗര​സ​ഭ കൗൺ​സി​ലർ പി​. ഗോ​പാ​ല​കൃ​ഷ്ണൻ, പി. ജ​യൻ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു