മലപ്പുറം: കേന്ദ്ര-കേരള സർക്കാരുകളുടെ നിബന്ധനകൾ പാലിച്ച് പള്ളികൾ തുറന്ന് ജുമുഅ: ജമാഅത്ത് നിർവ്വഹിക്കണമെന്ന തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്നും നിബന്ധനകൾ പാലിക്കാൻ കഴിയാത്തവർക്ക് നിലവിലെ സ്ഥിതി തുടരാമെന്നും സമസ്ത കേരള ജംഇയ്യത്തൽ ഉലമ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്​ലിയാർ,​ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്​വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്​ലിയാർ ആദൃശ്ശേരി, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്​ലിയാർ നന്തി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ പങ്കെടുത്തു.