മലപ്പുറം: കാർഷിക മേഖലയിൽ നബാർഡിന്റെ 1500 കോടി രൂപയുടെ വായ്പ ജില്ലയ്ക്ക് നഷ്ടപ്പെടുത്തിയത് യു.ഡി.എഫിന്റെ ദുർവാശി കൊണ്ടാണെന്നും കേരള ബാങ്കിനോട് മുഖം തിരിഞ്ഞ മുസ്ലിംലീഗിന്റെയും യു.ഡി.എഫിന്റെയും സങ്കുചിത നിലപാട് ജില്ലയിലെ കാർഷിക മേഖലയെ പിന്നോട്ടടിക്കുമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ജില്ലയിലെ സഹകരണ മേഖല കേരളബാങ്കിന്റെ ഭാഗമായി വികസനരംഗത്ത് മുന്നേറുന്നതിന് ഇടംകോലിടുന്ന നീക്കങ്ങളിൽ നിന്ന് യു.ഡി.എഫ്, ലീഗ് നേതൃത്വം പിന്മാറണമെന്നാവശ്യപ്പെട്ട് ജില്ലാ ബാങ്കിന് മുന്നിൽ ഇന്ന് സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.