fgfgf
.

മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്ത് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ആത്മഹത്യ ചെയ്ത പട്ടികജാതി വിദ്യാർത്ഥിനി ദേവികയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പുസമരം നടത്തും.11 മണിക്ക് 11 സ്ഥലത്തായി 11 മിനിറ്റ് നേരമാണ് സമരം നടത്തുക. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരം. കളക്ടറേറ്റിന് മുന്നിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്യും.