പെരിന്തൽമണ്ണ: കരിങ്കല്ലത്താണി ഈസ്റ്റ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം സ്വൈരജീവിതം തകർന്ന് നാട്ടുകാർ. വ്യാജമദ്യ ലോബി തങ്ങളെ എതിർക്കുന്നവരെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞുകിടന്ന അവസരത്തിലും പ്രദേശത്ത് മദ്യം സുലഭമായിരുന്നു. വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വാങ്ങാൻ ആളെത്തി. വ്യാജവാറ്റിനെ ചോദ്യം ചെയ്ത പ്രദേശവാസിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഭീഷണിപ്പെടുത്തുകയും മറ്റൊരാളെ വഴിയിൽ തടഞ്ഞ് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകൽ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.