നിലമ്പൂർ: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മൂന്നുലിറ്റർ വാറ്റുചാരായവുമായി കുറുമ്പലങ്ങോട് വില്ലേജിൽ ആലോടി കാരാട്ടുതൊടി വീട്ടിൽ കറുപ്പൻ കുട്ടി എന്ന സുന്ദരനെ അറസ്റ്റ് ചെയ്തു. പ്രതിയെ നില​മ്പൂർ ജെ​.എ​ഫ്​.സി.എം കോടതിയിൽ ഹാജരാക്കി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സബിൻദാസ്, റിജു, ആബിദ് എന്നിവരുമുണ്ടായിരുന്നു