നിലമ്പൂർ: കോടതിപ്പടിയിൽ രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ചെറുകാവ് സിയാംകണ്ടം കോട്ടോട്ടില്‍ വീട്ടില്‍ അഹമ്മദ് സലീല്‍, വഴിക്കടവ് മുണ്ട ചെറുകോട്ടയില്‍ വീട്ടില്‍ മുഹമ്മദ് ഇഹ്ത്തിഷാന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.വി.ജയപ്രകാശ് , പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആബിദ്, സബിന്‍ദാസ്, റിജു, പ്രവീണ്‍, ജയന്‍, ഏഞ്ചലിന്‍ ചാക്കോ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.