മലപ്പുറം: ജില്ലയിൽ 14 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും മൂന്നുപേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്.
മേയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കൽപ്പകഞ്ചേരി മാമ്പ്ര സ്വദേശിയുമായി സമ്പർക്കമുണ്ടായ പശ്ചിമബംഗാൾ സ്വദേശി(26), പെരിന്തൽമണ്ണ അഗ്‌നിരക്ഷാസേനയിലെ ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി( 50), എടപ്പാൾ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി(41) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
മേയ് 29ന് മുംബൈയിൽ നിന്ന് ഒരുമിച്ച് വീട്ടിലെത്തിയ കരുവാരക്കുണ്ട് മുക്കട്ട സ്വദേശിനി(39) , ഇവരുടെ മകൻ(12), 11 മാസം പ്രായമുള്ള പേരമകൻ, മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ തൃശൂർ വഴി 23ന് നാട്ടിലെത്തിയ വാഴക്കാട് കരുവാടി സ്വദേശി(21), ജൂൺ ഒന്നിന് മുംബൈയിൽ നിന്ന് ബംഗളൂരു വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മാറാക്കര കാടാമ്പുഴ കരേക്കാട് സ്വദേശി(19), കാശ്മീരിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ മേയ് 26ന് കോഴിക്കോട് വഴി തിരിച്ചെത്തിയ മലപ്പുറം കോട്ടപ്പടി സ്വദേശി( 23), 22ന് കർണ്ണാടക ബെല്ലൂരിൽ നിന്ന് സ്വകാര്യബസിൽ നാട്ടിലെത്തിയ എടക്കര ഉപ്പട സ്വദേശിനി( 24), ബംഗളൂരുവിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ പാലക്കാട് വഴി 24 ന് തിരിച്ചെത്തിയ വെട്ടത്തൂർ പട്ടിക്കാട് മണ്ണാർമല സ്വദേശിനി(18), ജിദ്ദയിൽ നിന്ന് 31 ന് കരിപ്പൂർ വഴിയെത്തിയ ചോക്കാട് ഉതിരംപൊയിൽ സ്വദേശി 21 കാരൻ, ജൂൺ ആറിന് ബഹറിനിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ മൂർക്കനാട് കൊളത്തൂർ സ്വദേശി(28), 29ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി(36) എന്നിവർക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു.ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.