karipur
karipur

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർപോർട്ട് ഡയറക്ടറടക്കം 35 ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ. ഏഴാംതീയതിയാണ് ടെർമിനൽ മാനേജരെ സ്രവപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പോസിറ്റീവാണെന്ന ഫലം പുറത്തുവന്നു. വിവിധ ഷിഫ്റ്റുകളിലായി വെള്ളിയാഴ്ച വരെ ഇദ്ദേഹം കരിപ്പൂരിൽ ജോലിക്കെത്തിയിരുന്നു. എയർപോർട്ട് ഡയറക്ടറെ കൂടാതെ ടെർമിനലിലെ മറ്റു മാനേജർമാർ, സി.ഐ.എസ്.എഫ് , കസ്റ്റംസ് ജീവനക്കാർ തുടങ്ങിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ടെർമിനൽ മാനേജർ സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ വിമാനത്താവളത്തിലെ സി.സി ടി. വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

അതേസമയം, വിമാനത്താവളം സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും ഇതിനാവശ്യമായ ജീവനക്കാർ അതോറിട്ടിക്ക് കീഴിലുണ്ടെന്നും എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു.