കുറ്റിപ്പുറം: ഒരുവർഷം മുമ്പ് ബസിടിച്ചു തകർന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളും നടപ്പാതയുടെയും അറ്റകുറ്റപ്പണി അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് ദേശീയപാതയുടെ കുറ്റിപ്പുറം വിഭാഗം അറിയിച്ചു. 2.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മേൽപ്പാലത്തിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് തകർന്ന കൈവരിയുടെ സ്ഥാനത്തിപ്പോൾ മുളയാണ് കെട്ടിയിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോവുന്ന പാലത്തിന്റെ കൈവരിയാണ് ഇതുവരെ ശരിയാക്കാത്തത്. അറ്റകുറ്റപ്പണിക്കായി ടെൻഡർ നൽകിയെങ്കിലും അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.