മലപ്പുറം: ജില്ലയിൽ 17 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ ആറുപേർ
ഇതര സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണ്. ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയില്ല. എല്ലാവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 12ന് മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴി തിരിച്ചെത്തിയ മഹാരാഷ്ട്ര പച്ചോറ സ്വദേശി(30), മുംബൈയിൽ നിന്ന് ജൂൺ 12ന് സ്വകാര്യവാഹനത്തിൽ തിരിച്ചെത്തിയ താനൂർ മുക്കോല സ്വദേശി 30കാരി, ഇവരുടെ പത്തുമാസം പ്രായമായ മകൾ, ആന്ധ്രപ്രദേശിൽ നിന്ന് ജൂൺ നാലിന് തിരിച്ചെത്തിയ താനൂർ ചീരാൻകടപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ ( 30), ജൂൺ 15ന് ഉത്തർപ്രദേശിൽ നിന്ന് തിരിച്ചെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(35), ജൂൺ 12ന് ഡൽഹിയിൽ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ ചോക്കാട് പുല്ലങ്കോട് സ്വദേശി (56) എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
ജൂൺ മൂന്നിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ കുഴിമണ്ണ മേൽമുറി സ്വദേശി മൂന്ന് വയസുകാരൻ, ദുബൈയിൽ നിന്ന് ജൂൺ 14ന് കരിപ്പൂർ വഴി തിരിച്ചെത്തിയ നിറമരുതൂർ സ്വദേശി (32), ജൂൺ 18ന് ദമാമിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി(33),ജൂൺ 12ന് ഖത്തറിൽ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പൊന്നാനി തൃക്കാവ് സ്വദേശിനി(34), ഇവരുടെ മക്കളായ രണ്ടും ഒമ്പതും വയസുള്ള കുട്ടികൾ, ജൂൺ 11ന് റിയാദിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം അരിപ്ര സ്വദേശി(30), ജൂൺ 17ന് ദുബൈയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ മൊറയൂർ മോങ്ങം സ്വദേശിനി( 21), കുവൈത്തിൽ നിന്ന് ജൂൺ 17ന് കരിപ്പൂർ വഴി ഒരേ വിമാനത്തിൽ തിരിച്ചെത്തിയ മാറാക്കര രണ്ടത്താണി സ്വദേശി(39), വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി(45), കീഴുപറമ്പ് കുനിയിൽ സ്വദേശി (45) എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.
കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 26 പേർ കൂടി രോഗമുക്തരായി.