excise
എക്സൈസ് സംഘം പ്രതിയുമൊത്ത്

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ രണ്ട് നാഷണൽ പെർമിറ്റ് ലോറികളിൽ നിന്നായി 16 കിലോയോളം കഞ്ചാവ് പെരിന്തൽമണ്ണ എക്‌​സൈസ് സംഘം പിടികൂടി. ഡ്രൈവറായ തമിഴ്​നാട് പന്തല്ലൂർ സ്വദേശി മുഹമ്മദ് ഇസ്ഹാക്കിനെ അറസ്റ്റ് ചെയ്തു. മറ്റൊരു ഡ്രൈവറായ നിലമ്പൂർ സ്വദേശി എം.എ. റഫീഖ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ ഓടിയ സിവിൽ എക്‌​സൈസ് ഓഫീസർ അനീഷിനെ കുഴിയിൽ വീണ് കാലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ ഇ.പി. സിബി, പ്രിവന്റീവ് ഓഫീസർമാരായ എസ്. മുരുകൻ, ഷിജുമോൻ തുടങ്ങി എട്ടോളം പേർ എക്‌​സൈസ് സംഘത്തിലുണ്ടായിരുന്നു.