മലപ്പുറം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മിനി ഊട്ടിയിൽ എത്തുന്നത് നിരവധിപേർ. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ഇവിടെയെത്തുന്നത്. കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ തടിച്ചു കൂടിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
പുലർച്ചെ മുതൽ ആളുകളുടെ തിരക്കാണ്. രാവിലെ അഞ്ചുമുതൽ രാവിലെ 10 വരെയും വൈകിട്ട് നാലു മുതൽ രാത്രി വരെയുമാണ് കൂടുതൽ ആളുകളെത്തുന്നത്. മിനി ഊട്ടിയിൽ ഒരു കിലോമീറ്റർ മുമ്പേ വാഹനം നിറുത്തി, തൊട്ടടുത്തുള്ള കുന്നിൻമുകളിലാണ് ആളുകൾ തടിച്ചു കൂടുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ സന്ദർശകരിലുണ്ട്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമല്ല ഇത്.
സുന്ദരം
മൊറയൂർ പഞ്ചായത്തിലൈ അരിമ്പ്ര മലയിലാണ് മിനി ഊട്ടി സ്ഥിതിചെയ്യുന്നത്
കണ്ണമംഗലം പഞ്ചായത്തിൽ ഉൾപ്പടുന്ന പ്രദേശമാണു ചെരുപ്പടി മല.
ഈ പ്രദേശങ്ങൾ മിക്കസമയവും കോടമഞ്ഞിനാൽ മൂടപ്പെട്ടതാണ്.
കരിപ്പൂർ വിമാനത്താവളത്തിന്റെ ദൃശ്യവും ഈ കുന്നിൽനിന്ന് കാണാമെന്നതാണ് ആളുകളെ മിനി ഊട്ടിയിലേക്ക് ആകർഷിക്കുന്നത്.