മലപ്പുറം: ചൈനാ മോതിരങ്ങൾ വിരലിലണിയുന്നവരുടെ വിളികൊണ്ട് ഫയർഫോഴ്സിന് നിൽക്കപ്പൊറുതി ഇല്ലാതായതോടെ മോതിരങ്ങൾ നിരോധിക്കാനൊരുങ്ങി പൊലീസ്. വിരലുകൾ നീരുവച്ച് മോതിരം കുടുങ്ങുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും അലർജ്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഫയർഫോഴ്സിന് ദിവസേന കിട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വിലയിൽ വിപണിയിൽ നിന്ന് ലഭിക്കുന്ന മോതിരങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ ശക്തമാക്കുന്നത്. മെറ്റൽ നിർമ്മിതമായ ചൈന മോതിരം നിരോധിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കടകളിൽ പരിശോധന ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അറിയിച്ചു.