പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഡോക്ടറെ അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. അരിപ്ര കൊങ്കൻപാറ മുഹമ്മദ് മുസ്തഫ എന്ന റിയാസ് (28) നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ ആശുപത്രി സീനിയർ ഫിസിഷ്യൻ ഡോ. ഷാജി അബ്ദുൾ ഗഫൂറിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖാവരണം ധരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡോക്ടർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ യുവാവ് പ്രകോപിതനാവുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന പണിമുടക്കിന് ഒരുങ്ങുന്നതിനിടയിലാണ് അറസ്റ്റ്.