bus
ബസ്

പാലക്കാട്: ലോക്ക് ഡൗൺ നാലാംഘട്ടം അവസാനിച്ചതോടെ ഇന്നലെ 50 ഓളം സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തി. പാലക്കാട് നിന്ന് വടക്കഞ്ചേരി, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, മണ്ണാർക്കാട് ഭാഗങ്ങളിലേക്കാണ് പ്രധാനമായും സർവീസ് നടന്നത്.

ക്ഷേമനിധി, ഇൻഷ്വറൻസ് ഇളവിനുള്ള ജി ഫോം ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് മിക്ക ബസുകളും നിരത്തിലിറങ്ങാൻ വൈകുന്നത്. സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ബസുകളെല്ലാം ഓടിത്തുടങ്ങും. കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയാൽ യാത്രക്കാർ കൂടുമെന്നാണ് ബസുടമകളുടെ പ്രതീക്ഷ.

ഇന്നലെ 30 അപേക്ഷ

ജി ഫോം ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇന്നലെ 30 അപേക്ഷ ബസുടമകൾ നൽകി. ജില്ലയിൽ ആകെ 1200 ബസുകളാണുള്ളത്. ലോക്ക് ഡൗണിനെ തുടർന്ന് നീണ്ടകാലം നിറുത്തിയിട്ട പല ബസുകളും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ബാറ്ററി, ടയർ എന്നിവയും എൻജിൻ ഓയിലുമെല്ലാം പരിശോധിക്കണം. മഴക്കാലം കണ്ട് മുന്നൊരുക്കം നടത്തണം. കേടുപാടുകൾ പരിഹരിച്ച് അടുത്താഴ്ചയോടെ കൂടുതൽ ബസുകൾ ഓടിത്തുടങ്ങും.

-ടി.ഗോപിനാഥൻ, ജനറൽ കൺവീനർ, ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി.