ശ്രീകൃഷ്ണപുരം: കരിമ്പുഴ കിഴക്കേപുരക്കൽ റോഡ് ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. സർക്കാർ ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് വാർഡംഗം കൈയേറി അടച്ചുപൂട്ടിയതിൽ യോഗം പ്രതിഷേധിച്ചു. ജില്ലാ ട്രഷറർ പി.എ.തങ്ങൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഹംസ, പി.കുഞ്ഞഹമ്മദ്, ഉമ്മർ കുന്നത്ത് സംസാരിച്ചു.