online-class
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ കല്ലേപ്പുള്ളി പുറമ്പോക്കിലെ വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരള ജില്ലാ നേതൃത്വം മാർഗ നിർദേശം നൽകുന്നു

പാലക്കാട്: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിന്റെ ഭാഗമായി പുരോഗതി വിലയിരുത്താൻ സമഗ്ര ശിക്ഷാ കേരള ജില്ലാ സമിതി കല്ലേപ്പുള്ളി പുറമ്പോക്ക് പ്രദേശം സന്ദർശിച്ചു. ഇവിടുത്തെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന 22 വിദ്യാത്ഥികളെ നേരിൽ കണ്ട് ഓൺലൈൻ ക്ലാസ് ലഭ്യമാകുന്നതിന്റെ സാദ്ധ്യത ചോദിച്ചറിഞ്ഞു.

നഗരത്തിലും ചുറ്റിലുമുള്ള ഒമ്പത് വിദ്യാലയങ്ങളിലെ കുട്ടികളാണ് ഇവിടെയുള്ളത്. ഓൺലൈൻ ക്ലാസുകൾ വീക്ഷിക്കുന്നതിനുള്ള മാർഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും അതിന്റെ പ്രാധാന്യം രക്ഷിതാക്കൾക്ക് വിശദീകരിക്കുകയും ചെയ്തു.

ജില്ലാ കോ-ഓർഡിനേറ്റർ എം.കെ.നൗഷാദലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ ടി.ജയപ്രകാശ്, ജില്ലാ പ്രോഗ്രാം ഓഫീസർ കെ.എൻ.കൃഷ്ണകുമാർ, ബി.പി.സി എം.ആർ.ശിവപ്രസാദ്, ട്രെയിനർമാരായ എം.എ.അരുൺകുമാർ, എം.ഹരിസെന്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.