ചിറ്റൂർ: പുനർ നിർമ്മിച്ച മൂലത്തറ റഗുലേറ്ററിന്റെ ഉദ്ഘാടനം 16ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് റെഗുലേറ്റർ പരിസരത്ത് ലളിതമായാണ് ഉദ്ഘാടന ചടങ്ങ്.
2009 നവംബർ എട്ടിന് ആളിയാറിൽ നിന്നുള്ള അമിത ജലപ്രവാഹത്തെ തുടർന്ന് റെഗുലേറ്ററിന്റെ വലതുകര കനാൽ ബണ്ടും അപ്രോച്ച് റോഡും തകർന്നിരുന്നു. തുടർന്ന് പുനർ നിർമ്മാണത്തിനായ് 2010ൽ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. 2017ൽ അനുമതി ലഭിച്ചെങ്കിലും പ്രളയം കാരണം വീണ്ടും നിർമ്മാണം നീണ്ടു. മാർച്ചോടെ അവസാന മിനുക്കുപണിയിലേക്ക് അടുത്തെങ്കിലും ലോക്ക് ഡൗണിൽ നിർമ്മാണം നിറുത്തി. തുടർന്ന് ഇളവ് ലഭിച്ചതോടെ പ്രവൃത്തി മഴയ്ക്ക് മുമ്പ് വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു.
പദ്ധതി ഇങ്ങനെ
ലോകബാങ്ക് സഹായത്തോടെ 52 കോടി അടങ്കൽ തുക.
ഇരുകരയിലും 10 മീ. വീതിയിൽ പുതുതായി 6 ഷട്ടർ.
ഇടതുകരയിൽ നാലും വലത് രണ്ടും അധിക ഷട്ടർ
ഇതോടെ ഷട്ടറുകളുടെ എണ്ണം 19 ആയി വർദ്ധിച്ചു.